.

തേവര : ലോകം ഇന്ത്യൻ സംസ്കാരത്തെ അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് യോഗ ദിനം: രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്.

തേവര : ഐക്യത്തിന്റെയും ക്ഷേമത്തിന്റെയും മനോഭാവം ഉൾക്കൊണ്ടുകൊണ്ട്, രക്ഷാമന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് 9-ാമത് അന്താരാഷ്ട്ര യോഗാ ദിനത്തിൽ ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ സായുധ സേനയുടെയും ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും ഉദ്യോഗസ്ഥർക്കൊപ്പം യോഗ അവതരിപ്പിച്ചു. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, നേവൽ വെൽഫെയർ ആൻഡ് വെൽനസ് അസോസിയേഷൻ പ്രസിഡന്റായ അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കലാ ഹരികുമാർ, ഇന്ത്യാ ഗവൺമെന്റിന്റെ ചീഫ് ഹൈഡ്രോഗ്രാഫർ വൈസ് അഡ്മിറൽ അധീർ അറോറ, പേഴ്‌സണൽ സർവീസസ് കൺട്രോളർ വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ചീഫ് സ്റ്റാഫ്, ദക്ഷിണ നാവിക കമാൻഡ് റിയർ അഡ്മിറൽ ജെ സിംഗ് എന്നിവരും 120 അഗ്നിവീരന്മാരുൾപ്പെടെ 800-ലധികം ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 21, 2023, 5:16 p.m. | Thevara