.

തേവര : സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു.

തേവര : നാനോ നിയോ ഹോമിയോപ്പതി വെൽനസ് ആൻഡ് റിസർച്ച് സെൻ്ററും കോന്തുരുത്തി സെൻ്റ്. ജോൺ നെപുംസ്യാൻ ചർച്ചും യൂത്ത് ലീഗ് പബ്ലിക് ലൈബ്രറിയും മെഡിവിൻ ലാബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ഫാ. പോൾ ചിറ്റിനപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ ജെ ഷിബു, ഡോക്ടർമാരായ സിന്ധു സുധീഷ്, വി രഘുരാജൻ തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 5, 2023, 12:27 p.m. | Thevara