.

തിരുവാങ്കുളം : വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ ഓണാഘോഷം " ഓണ വിരുന്ന് 2023 " നടന്നു.

തിരുവാങ്കുളം : തണൽ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയർ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ചേർന്ന് സംഘടിപ്പിച്ച വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ ഓണാഘോഷം " ഓണ വിരുന്ന് 2023 " നടന്നു. M L A അനൂപ് ജേക്കബ് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവ് പള്ളുരുത്തി അധ്യക്ഷത വഹിച്ചു. പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനുമായ സോഹൻ സീനുലാൽ മുഖ്യാതിഥിയായിരുന്നു. ഓണസമ്മാനം ഭക്ഷ്യ കിറ്റ് വിതരണം സോഹൻ സീനുലാൽ നിർവ്വഹിച്ചു. ഓണക്കോടി കേരള ചലച്ചിത്ര അക്കാദമി അംഗം അരുൺ കുമാറും, തണൽ ജില്ലാ രക്ഷാധികാരി ജമാൽ പാനായികുളവും നിർവ്വഹിച്ചു. ചടങ്ങിൽ തണൽ പാലിയേറ്റീവ് ജില്ലാ ജനറൽ സെക്രട്ടറി കെ കെ ബഷീർ , തണൽ ജില്ലാ രക്ഷാധികാരി ജമാൽ പാനായികുളം, പ്രാർത്ഥന ഫൗണ്ടേഷൻ ചെയർമാൻ കുര്യൻ ജോർജ്, തണൽ ജില്ലാ വൈസ് ചെയർമാൻ കെ കെ സലീം, എ കെ ഡബ്ല്യ ആർ എഫ് ജില്ലാ സെക്രട്ടറി കെ ഒ ഗോപാലൻ, തണൽ സിറ്റി രക്ഷാധികാരി ജമാൽ അസ്ഹരി, എ കെ ഡബ്ല്യ ആർ എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റ്റി ഒ പരീത്, തണൽ ജില്ലാ സമിതി അംഗം കെ കെ സൗദ , തണൽ സിറ്റി സമിതി അംഗം അബൂബക്കർ, സിദ്ദിഖ് എന്നിവർ സംസാരിച്ചു . ഓണാഘോഷത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങളുടെ ഉദ്ഘാടനം ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് എം ആർ രാജേഷ് നിർവഹിച്ചു. മത്സരങ്ങൾ ഓണാഘോഷത്തിന്റെ ഓണ വിരുന്നിന് മികവ് ആയി. കലാ കായിക മത്സരങ്ങൾക്ക് ഉള്ള വിജയികൾക്ക് സമ്മാനം വിതരണം എ കെ ഡബ്ല്യ ആർ എഫ് എറണാകുളം ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മണിശർമ്മ ദീപാമണി നിർവഹിച്ചു. പി ബി അലിക്കുഞ്ഞ്, അബ്ദുൽ ഖയ്യും , കെ കെ ജലീൽ, നാസർഹമീദ്, അബ്ദുൽ കയ്യും എടവനക്കാട് , നാസർ എറണാകുളം എന്നിവർ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ദീപാമണി സംഘവും അവതരിപ്പിച്ച തിരുവാതിരകളി പരിപാടിക്ക് മാറ്റ് കൂട്ടി . ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറോളം പേർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 25, 2023, 9:05 p.m. | Thiruvamkulam Ward