.

#perumbavoor news

പ്രായം 102; ഇരിങ്ങോളിൽ നിന്ന് പെരുമ്പാവൂർ വരെ 3 കി.മി എന്നും നടക്കും ഈ അമ്മൂമ്മ

ഇരിങ്ങോളിൽ നിന്ന് പെരുമ്പാവൂർ വരെ നടക്കും 102 വയസുള്ള അന്നമ്മ എന്ന ഈ അമ്മാമ്മ. പ്രായം 102 ഉണ്ടെങ്കിലും എന്നും രാവിലെ വീട്ടിൽ നിന്നും ഇറങ്ങുന്ന ഈ അമ്മാമ്മയെ നാട്ടുകാർക്ക് ഏറെ പരിചിതമാണ്. പണ്ട് മുതലേ ഉള്ള ശീലമാണ് തുടരുന്നതെന്ന് കൗൺസിലർ ശാന്ത പ്രഭാകരൻ പറഞ്ഞു. കയ്യിൽ രണ്ട് മംഗോ ഫ്രൂട്ടി അത് നിർബദ്ധമാണ് കക്ഷിയ്ക്ക്.രാവിലെ അതും കുടിച്ച് അമ്മാമ്മ പെരുമ്പാവൂരിലെത്തും. വിശേഷങ്ങൾ പറയാനും ഭക്ഷണം നൽകാനും ടൗണിൽ അമ്മാമയ്ക്ക് കൂട്ടുകാർ ഉണ്ട് കേട്ടോ... അമ്മാമ്മ സ്ഥിരം കാണുന്ന ആളുകൾ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു....

LifeKochi Web Desk | July 24, 2021, 6:26 p.m. | Perumbavoor