.

തോപ്പുംപടി : പരമ്പരാഗത കലാരൂപമായ ചവിട്ടുനാടകത്തെ അടുത്തറിയാൻ ചവിട്ടുനാടക പഠന ശിബിരം സംഘടിപ്പിച്ചു.

തോപ്പുംപടി : കൊച്ചിൻ ചവിട്ടുനാടക കളരിയുടെ നേത്യത്വത്തിൽ കൊച്ചിയിലെ വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി നടത്തിയ പഠന ശിബിരം കെ.ജെ. മാക്സി M L A ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ കൗൺസിലർ ഷീബ ഡുറോം, മുൻ മേയർ കെ ജെ സോഹൻ, ഔവ്വർ ലേഡിസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ മോളി ദേവസി, ചവിട്ടുനാടക കലാകാരൻ കേളി രാമചന്ദ്രൻ, ജോയി ഗോതുരുത്ത്, ആര്യാട് ഭാർഗവൻ, ചലചിത്രകാരൻ അനസ് ബി, ചവിട്ടുനാടക ഗവേഷക ഗീതാ വിൽസൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംഘാടകരായ റവ. ഫാദർ സോളമൻ ചാരങ്ങാട്ട്, ബ്രിട്ടോ വിൻസെൻ്റ് ചെയർമാൻ കൊച്ചിൻ ചവിട്ടുനാടക കളരി, കെ ആർ സൈമൺ, പി എ സാമുവൽ തുടങ്ങിവരുടെ നേതൃത്വത്തിലാണ് പഠനശിബിരം സംഘടിപ്പിച്ചത്. സേവി ചവിട്ടുനാടക വാദ്യകലാകാരൻ, ഗീത കെ വിൽസൺ ചവിട്ടു നാടക ഗവേഷക, നവ്യ ഡെന്നീസ് ചവിട്ടുനാടക ഗവേഷണ വിദ്യാർത്ഥി, ലിയോൺസ് ചവിട്ടുനാടക മേക്കപ്പ് കലാകാരൻ, സച്ചിൻ സുനിൽ, കെനസ്, ബേബി ചവിട്ടുനാടക കലാകാരി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 26, 2023, 11:43 p.m. | Thoppumpady