.

തോപ്പുംപടി : ഔവർ ലേഡിസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ ക്രിസ്മസ്സ് ഫുഡ് ഫെസ്റ്റ് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ നിർവഹിച്ചു.

തോപ്പുംപടി : ഔവർ ലേഡിസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കഡറി സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്മസ്സ് ഫുഡ് ഫെസ്റ്റിൻ്റെയും, വിഷരഹിത അടുക്കള തോട്ട നിർമ്മാണമത്സരാർത്ഥികൾക്കുള്ള അവാർഡ് ദാന ചടങ്ങിന്റെയും ഉദ്‌ഘാടനം മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ നിർവഹിച്ചു. മത്സരത്തിൽ ഏറ്റവും മികച്ച പച്ചക്കറി തോട്ടം നിർമ്മിച്ച കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഒന്നാം സ്ഥാനം ലഭിച്ച ബെർണിക ലിതുവിന്റെ കുടുംബത്തിന് 10,000 രൂപയും, രണ്ടാം സ്ഥാനം മേരി ജിൻസക്കും കുടുംബത്തിന് 5000 രൂപയും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അനോറ വിനുവിന്റെ കുടുംബത്തിന് 3000 രൂപയും കൈമാറി. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി ചക്കാലക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തക സുബിത സുകുമാറിനെ ചടങ്ങിൽ ആദരിച്ചു. സിസ്റ്റർ ജോസഫിൻ ആനന്ദി, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സിന്ധു പി ജോസഫ്, കൃഷി വകുപ്പ് കൊച്ചി അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ രമേഷ് കുമാർ, അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ കൊച്ചിൻ കോർപ്പറേഷൻ ജോഷി പോൾ, അധ്യാപികമാരായ ലില്ലി പോൾ, ടെൽന അരൂജ, ഷെറിജ എബ്രഹാം, ഷീൻ ജസ്റ്റിൻ ഫെബീർ, അമൽ റോസ് സെൽജൻ, പിടിഎ പ്രസിഡണ്ട് ജോസഫ് സുമിത്ത്, ടി എം റിഫാസ്, റിയ ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 8, 2023, 12:38 a.m. | Thoppumpady