.

തോപ്പുംപടി : കൊച്ചി നഗരസഭയിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വ്യാജ പേരിൽ വായ്പ തട്ടിപ്പ് നടന്നതായി പരാതി.

തോപ്പുംപടി : കൊച്ചി നഗരസഭ 13, 20 ഡിവിഷനുകളിൽ 7 അയൽക്കൂട്ടങ്ങളുടെ വ്യാജ പേരിൽ വായ്പ തട്ടിപ്പ് നടത്തിയതായി കൗൺസിലർമാരായ വി എ. ശ്രീജിത്ത്, പി.എസ്. വിജു എന്നിവർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. കൂടുതൽ വിവരങ്ങൾ വി എ ശ്രീജിത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊച്ചി നഗരസഭ, ഷീബ ലാൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചി നഗരസഭ, അഡ്വ. പ്രിയ പ്രശാന്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചി നഗരസഭ, അഡ്വ. പി എസ് വിജു കൗൺസിലർ ഡിവിഷൻ 20, നബീസ ലത്തീഫ് കൊച്ചി വെസ്റ്റ് സിഡിഎസ് പ്രസിഡൻറ്, പ്രസന്ന കെ സി എഡിഎസ് പേഴ്സൺ ഡിവിഷൻ 20, അഡ്വ. ആൻറണി കുരീത്തറ പ്രതിപക്ഷ നേതാവ് കൊച്ചി നഗരസഭ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 29, 2023, 6:54 p.m. | Thoppumpady