.

തോപ്പുംപടി : പ്രകൃതിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾ വരുമ്പോൾ, ഭരണാധികാരികൾ പിന്നോട്ട് പോകുന്നതാണ് പ്രധാന പ്രതിസന്ധിയെന്ന് മുൻ സ്പീക്കർ വി എം സുധീരൻ പറഞ്ഞു.

തോപ്പുംപടി : പരിസ്ഥിതി പ്രവർത്തകൻ വി ഡി മജീന്ദ്രനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എം സുധീരൻ. വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സലീം ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., പ്രോഗ്രാം കോർഡിനേറ്റർ രാജീവ് പള്ളുരുത്തി, എഴുത്തുകാരൻ എം വി ബെന്നി, നഗരസഭാ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഷീബാലാൽ, കൗൺസിലർ ഷീബ ഡുറോം, വി പി ശ്രീലൻ പ്രസിഡൻറ് കൊച്ചി പ്രസ് ക്ലബ്, ഷംസു യാക്കൂബ്, സിസ്റ്റർ ലിസി ചക്കാലക്കൽ പ്രിൻസിപ്പൽ ഓ എൽ. സി ജി എച്ച് എസ് എസ്, സലിം ഷുക്കൂർ പ്രസിഡൻ്റ് വെസ്റ്റ് കൊച്ചി കൾച്ചറൽ സൊസൈറ്റി, അനീഷ് കൊച്ചി, അബ്ദുൾ റൗഫ്, ഷാജി കാനിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 16, 2023, 12:02 a.m. | Thoppumpady