.

തോപ്പുംപടി : കൊച്ചി ഫിഷറീസ് ഹാർബർ നവീകരണം ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല.

തോപ്പുംപടി : ഫിഷറീസ് ഹാർബറിന്റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കാൻ കരാർ കമ്പനിയും തുറമുഖ അധികാരികളും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കൊച്ചിൻ പോർട്ട് ലേബർ യൂണിയൻറെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. ഹാർബർ ഗേറ്റ് മുതൽ ഹാർബർ പാലം വരെ തൊഴിലാളികളും കുടുംബാംഗങ്ങളും പൊതുപ്രവർത്തകരും ചങ്ങലയിൽ അണി ചേർന്നു. സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം ബെന്നി ഫെർണാണ്ടസ്, സിഐടിയു ജില്ലാ സെക്രട്ടറി ജോൺ ഫെർണാണ്ടസ്, കെ ജെ മാക്സി M L A, ഹാർബർ സംരക്ഷണ സമിതി ചെയർമാൻ എഎം നൗഷാദ്, യൂസഫ് എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 28, 2023, 12:34 a.m. | Thoppumpady