.

തോപ്പുംപടി : സെഹിയോൻ പ്രേക്ഷിത സംഘത്തിന് ISO അംഗീകാരം.

തോപ്പുംപടി : ISO-22000 ഭക്ഷണം പാകം ചെയ്ത് വിതരണത്തിനുള്ളതും, ISO -9001 സെഹിയോൻ പ്രേക്ഷിത സംഘം ചാരിറ്റി പ്രവർത്തനങ്ങൾക്കുമാണ് അംഗീകാരം ലഭിച്ചത്. 2020 ഫെബ്രുവരിയിൽ ഐ. ടി സർട്ടിഫിക്കറ്റുകളും, 2022 ൽ 124A, 80G സർട്ടിഫിക്കറ്റുകളും ട്രസ്റ്റിന് ലഭിച്ചിട്ടുണ്ട്. സംഘത്തിന് ലഭിച്ച ഈ അംഗീകാരം കൂടുതൽ തീഷ്ണതയോടെ ജനക്ഷേമ പ്രവർത്തനങ്ങളിൽ വ്യാപരിക്കുവാൻ കഴിയും എന്നാണ് സംഘത്തിന്റെ വിശ്വാസം. 2023 ഏപ്രിൽ 30 ഞായർ രാവിലെ 10:30ന് ഇടക്കൊച്ചി സിയന കോളേജിന് എതിർവശം സെഹിയോൻ സെൻട്രൽ കിച്ചണിൽ വച്ചാണ് അംഗീകാരപ്രഖ്യാപനവും സമർപ്പണവും നടക്കുന്നത്. സംഘം പ്രസിഡന്റ് എം എസ് ജുഡ്സൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എറണാകുളം എം പി ഹൈബി ഈഡൻ ഉദ്ഘാടന കർമ്മം നിർവഹിക്കും. എം എൽ എ കെ ബാബു മുഖ്യ അതിഥി ആയിരിക്കും, അനുഗ്രഹ പ്രഭാഷണം റൈറ്റ്. റവ. ഡോ. ജോസഫ് കരിയിൽ (കൊച്ചി മെത്രാൻ) നടത്തും, ശ്രീകുമാർ (ISO പ്രതിനിധി) വിഷയ അവതരണം നടത്തും, സംഘം മാനേജിംഗ് ട്രസ്റ്റി ഡോ അരുൺ ഉമ്മൻ ചടങ്ങിന് നേതൃത്വം നൽകും. തുടർന്ന് പ്രമുഖ രാഷ്ട്രീയ സാമുദായിക നേതാക്കൾ സംസാരിക്കും. കൂടുതൽ വിവരങ്ങൾ പ്രസിഡൻറ് എം എക്സ് ജൂഡ്സൺ, മാനേജിങ് ട്രസ്റ്റി ഡോക്ടർ അരുൺ ഉമ്മൻ, വൈസ് പ്രസിഡൻറ് റാൻസി അബ്രോ, ട്രഷറർ ടോം രഞ്ജിത്ത്, മാനേജർ ഗിരീഷ് കുമാർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 27, 2023, 10:22 p.m. | Thoppumpady