.

തോപ്പുംപടി : ജന ജാഗ്രതാ സദസ് നടത്തി - KLCA കൊച്ചി രൂപത

തോപ്പുംപടി : KLCA കൊച്ചി രൂപതയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. കോസ്റ്റൽ സോൺ മാനേജ്മെൻ്റ് പ്ലാൻ, തീരദേശ ഹൈവെ സ്ഥലമെടുപ്പ് എന്നീ ജനകീയ വിഷയങ്ങളിൽ സമൂഹത്തിൻ്റെ ആശങ്കകൾ അകറ്റുന്നതിനും സത്വര തുടർ നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നല്കി കൊണ്ട് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ.തോമസ് ക്ലാസ്സ് നയിച്ചു. പ്രസിഡൻ്റ് പൈലി ആലുങ്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ.ഷെറി.ജെ.തോമസ്, KCYM ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന, KCYM രൂപതാ പ്രസിഡൻ്റ് യേശുദാസ് ബിബിൻ എന്നിവരെ ആദരിച്ചു. ഫാ.ആൻ്റണി കുഴിവേലിൽ, സാബു കാനക്കാപ്പള്ളി, ടി.എ.ഡാൽഫിൻ, ബാബു കാളിപ്പറമ്പിൽ, ജോബ്‌ പുളിക്കിൽ, ബെന്നി കുഴിവേലിൽ, യേശുദാസ് ബത്തേരിപ്പറമ്പിൽ, യേശുദാസ് അറക്കപ്പറമ്പിൽ, KJ സെബാസ്റ്റിൻ, സിന്ധു ജസ്റ്റസ്, അലക്സാണ്ടർ ഷാജു എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 15, 2023, 4:55 p.m. | Thoppumpady