.

തോപ്പുംപടി : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മട്ടാഞ്ചേരി ഉപജില്ല യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.

തോപ്പുംപടി : ഉപജില്ല പ്രസിഡൻറ് തോമസ് ഹണി അധ്യക്ഷത വഹിച്ച യോഗം കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആൻറണി കുരീത്തറ ഉദ്ഘാടനം ചെയ്തു. KPSTA സംസ്ഥാന വൈസ് പ്രസിഡൻറ് ടീ യു സാദത്ത്, സംസ്ഥാന കമ്മിറ്റി അംഗം പി ജി സേവിയർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി എം എം മൈക്കിൾ, കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ പ്രതിനിധി ജോർജ് പി എബ്രഹാം, സിസ്റ്റർ മോളി ദേവസി, ഷൈനി ബെന്നി, സുനിത പി എ, ശ്രീനി എസ് പൈ, ഫാബിയൻ മെയിൻ, ജോസഫ് സെബാസ്റ്റ്യൻ, ഡെറിൻ കെ എ., ബെനഡിക്ട് റാഫേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിരമിക്കുന്ന എച്ച് എം പ്രതിനിധി അലക്സാണ്ടർ സി എ മറുപടി പ്രസംഗം നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | March 22, 2024, 10:33 p.m. | Thoppumpady