.

തോപ്പുംപടി : KLM - കൊച്ചിയുടെ മെയ് ദിനാഘോഷവും, 20-ാം വാർഷിക ആഘോഷവും നടത്തി.

തോപ്പുംപടി : തൊഴിലാളികൾക്ക് വേണ്ടിയുള്ള സമൂഹ ദിവ്യബലിയോടെ ആരംഭിച്ചു. കൊച്ചി രൂപത പ്രൊക്കുറേറ്റർ റവ. ഫാ മാക്സൻ കുറ്റിക്കാട്ട്‌ മുഖ്യ കാർമ്മികനായി. തുടർന്ന് വർണ്ണ ശബളമായ തൊഴിലാളി ദിന റാലി കണ്ണമാലി ഫൊറോനാ വികാരി ഫാ. ജോപ്പൻ അണ്ടിശ്ശേരി റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടത്തിയ പൊതു സമ്മേളനം കൊച്ചി M L A കെ.ജെ. മാക്സി ഉദ്ഘാടനം ചെയ്തു. KLM - കൊച്ചി പ്രസിഡന്റ് ആൽബി ഗോൺസാൽവസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോണി റിബല്ലോ സ്വാഗതവും, SNTU സംസ്ഥാന പ്രസിഡന്റ് തോമസ് കുരിശിങ്കൽ ആമുഖ പ്രഭാഷണവും നടത്തി. KLM കുടുംബത്തിൽ നിന്നും CA പാസായ തരുൺ ദിലീപിനെ KLM സംസ്ഥാന ഡയറക്ടറും KCBC ലോബർ കമ്മീഷൻ സെക്രട്ടറിയുമായ റവ. ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ മൊമെന്റോ നല്കി ആദരിച്ചു. തയ്യൽ തൊഴിലാളികളായ 100 സ്ത്രീകൾക്ക് ISF കൈറ്റിൻ & മറൈൻ പ്രൊഡക്ട് LLP മാനേജിങ്ങ് പാർട്ട്ണർ ബി.ജെ. മാത്യു ബാലുമ്മൽ തയ്യൽ കിറ്റുകൾ വിതരണം ചെയ്തു. അസി ഡയറക്ടർ ഫാ. അനീഷ് ആന്റെണി ബാബക്കാട്ട് അസംഘടിത തൊഴിലാളി ക്ഷേമനിധി കാർഡ് വിതരണം ചെയ്തു. ചെല്ലാനം പഞ്ചായത്ത് 10-ാം വാർഡ് മെമ്പർ ബെൻസി, ISF കൈറ്റിൻ ഡെസിഗ്നേറ്റഡ് പാർട്ട്ണർ ജോസഫ് മാത്യു, KLM സംസ്ഥാന വനിതാ ഫോറം ജനറൽ സെക്രട്ടറി ബെറ്റ്സി ബ്ലെയ്സ്, രൂപത വനിത ഫോറം പ്രസിഡന്റ് ശോഭ ആന്റെണി എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ യൂണിറ്റുകളുടെ നേത്യത്വത്തിലുള്ള കലാപരിപാടികളും ഉണ്ടായിരുന്നു. KLM സംസ്ഥാന ട്രഷറർ ഡിക്സൻ മനീക്കിന്റെ നന്ദിയോടെ സമ്മേളനം സമാപിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 2, 2023, 6:56 p.m. | Thoppumpady