.

തോപ്പുംപടി : മുണ്ടംവേലി സാന്റാ മരിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആർട്ട് ഇന്റഗ്രേറ്റഡ് എക്സ്പോ സംഘടിപ്പിച്ചു.

തോപ്പുംപടി : ആ൪ട്ട് എഡ്യൂക്കേഷൻ, ആ൪ട്ട്ഇന്റഗ്രേറ്റഡ് ലേണിംഗ് എന്നിവയിലൂടെ കേരളത്തിലെയും ഛത്തീസ്ഗഡിലെയു൦ കലാസാംസ്കാരിക സവിശേഷതകൾ തിരിച്ചറിയാനും താരതമ്യം ചെയ്യാനും ഉൾക്കൊള്ളാനുമുള്ള അവസരം വിദ്യാർത്ഥികൾക്കു ലഭിച്ചു. ടോക്കെച്ച് പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജുബിപോൾ എക്സ്പോ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റ൪ മരിയ സുജ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റ൪ ഡോളി, വൈസ്പ്രി൯സിപ്പാൾ സിസ്റ്റ൪ മഞ്ചു, രക്ഷാക൪ത്തൃ പ്രതിനിധി റോസ൯ ടി റോഷ൯ എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാർത്ഥികളായ മിലോന ജൂഡ്സൺ സ്വാഗതവും ഫാത്തിമ ചാച്ചിയ നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ ജിനിയ റോസിനൊപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 10, 2023, 11:35 p.m. | Thoppumpady