.

തോപ്പുംപടി : SPC പദ്ധതി നടപ്പാക്കിയിട്ടുള്ള OLCGHSS, സെന്റ്. സെബാസ്റ്റ്യൻ HSS, SDPY Girl's HS പള്ളൂരുത്തി, Govt. HS പുത്തൻതോട് എന്നിവടങ്ങളിലെ കേഡറ്റുകളുടെ സംയുക്ത പാസ്സിങ് ഔട്ട്‌ പരേഡ് നടന്നു.

തോപ്പുംപടി : M L A കെ ജെ മാക്സി പ്രസ്തുത പരേഡിൽ കേഡറ്റുകളിൽനിന്നും സല്യൂട്ട് സ്വീകരിച്ചു. ACP മട്ടാഞ്ചേരി K R മനോജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസ്തുത ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ഷീബ ഡ്യൂറോം, IOP മാരായ S രാജേഷ്, A ഫിറോസ്, ADNO സൂരജ്‌കുമാർ, പ്രസ്തുത സ്‌കൂളുകളിലെ പ്രധാന അധ്യാപകരും, മറ്റ് അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. മികച്ച കേഡറ്റുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കൂടുതൽ വിവരങ്ങൾ സൂരജ് കുമാർ എം വി അസിസ്റ്റൻറ് നോഡൽ ഓഫീസർ എസ് പി സി, യേശുദാസ് സി.എക്സ്. ഡ്രിൽ ഇൻസ്ട്രക്ടർ എസ്.പി.സി, ബിനില ജി സി.പി.ഒ., അഞ്ജലി ഗോപകുമാർ സി.പി.ഒ., ഷിനി കെ വി സി.പി.ഒ., സബിത സി.പി.ഒ., മേരി ആൻ പ്രീതി എച്ച്.എം. സെൻ്റ്. സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, മില്ലറ്റ് എം.സി. സി.പി.ഒ., ലിബിത മാർട്ടിൻ പരേഡ് കമാൻഡർ എസ് പി സി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Aug. 27, 2023, 11:55 p.m. | Thoppumpady