.

തോപ്പുംപടി : വായനാ ദിനത്തിൽ "മുൻ കാല KSU കൂട്ടായ്മ" M K രാഘവൻ മെമ്മോറിയൽ ലൈബ്രറിക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി

തോപ്പുംപടി : കേരളാ ഹൈക്കോടതിയുടെ വിധി കാറ്റിൽ പറത്തി ലൈബ്രറി മിനി ഹാൾ വാടകക്ക് കൊടുക്കാൻ ഒരുങ്ങിയ നടപടിയിലും, പുസ്തകങ്ങൾ ഈ മഴക്കാലത്ത് ചാക്കിലാക്കി കെട്ടി വെച്ച് നശിപ്പിക്കാനുള്ള നടപടികൾക്കുമെതിരെയാണ് "മുൻ കാല KSU കൂട്ടായമ" ലൈബ്രറിക്ക് മുന്നിൽ നില്പ് സമരവുമായി പ്രതിഷേധിച്ചത്. യോഗത്തിൽ അഡ്വ. സാജൻ മണ്ണാളി അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ , റോഷൻ അരൂജാ, അനു സെബാസ്റ്റിൻ, ദിപക്ക് പൂജാര, ഷെറിഫ്, എസ് എസ് കിളിക്കാർ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | June 20, 2023, 10:20 p.m. | Thoppumpady