.

തോപ്പുംപടി : ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് സമ്മർ ക്യാമ്പ് സമാപിച്ചു.

തോപ്പുംപടി : നാലു ദിവസങ്ങളിലായി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച എസ്പിസി ക്യാമ്പിന്റെ സമാപന ദിവസത്തിൽ സിനിമ നടൻ കലാഭവൻ ഹനീഫ് മുഖ്യാതിഥിയായി. സ്കൂൾ മാനേജർ അഡ്വ. റവ. സിസ്റ്റർ മോളി അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർ ഷീബ ഡുറോം, പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ഫിറോസ് എ. ഹെഡ്മിസ്ട്രസ് സിസ്റ്റർ മോളി ദേവസി എന്നിവർ സംസാരിച്ചു. വിവിധ ദിവസങ്ങളിലായി അസിസ്റ്റൻറ് കമ്മീഷണർ കെ ആർ മനോജ്, രൂപ ജോർജ്, ലില്ലി പോൾ, അഡ്വ. ശിവദാസൻ, ഡോ. ജോൺ സുനോജ് വി എസ്, അനിൽ കുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ എടുത്തു. ഗായകൻ പ്രദീപ് പള്ളുരുത്തി ക്യാമ്പ് സന്ദർശിച്ച് കുട്ടികൾക്ക് സന്തോഷം പകർന്നു. അമീന നസ്രീം, റോമ ജോസഫ് ക്യാമ്പ് ലീഡർ, അഞ്ജലി ഗോപകുമാർ അധ്യാപിക എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 29, 2023, 12:09 a.m. | Thoppumpady