.

തോപ്പുംപടി : ഭിന്നശേഷിക്കാരായ 5 പേർക്ക് വീടുകൾ നിർമ്മിക്കാൻ സൈക്കിൾ കാരവനിൽ റെനീഷും നിജിനും ഷാലിനും ഭാരത പര്യടനത്തിൽ.

തോപ്പുംപടി : വയനാട്ടിൽ നിന്നും കാശ്മീരിലേക്ക് ആരംഭിച്ച യാത്ര കൊച്ചിയിലൂടെ കടന്നു പോവുകയാണ്. രണ്ട് സൈക്കിളുകൾ ചേർത്തുണ്ടാക്കിയ വണ്ടിയിലാണ് ഇവർ സഞ്ചരിക്കുന്നതും ഭക്ഷണം തയ്യാറാക്കുന്നതും കിടക്കുന്നതും. വഴിയിൽ കാണുന്നവരോടും കടകളിലും കയറി തങ്ങളുടെ യാത്രയുടെ ലക്ഷ്യം വിശദീകരിച്ച് ഒരു രൂപ മുതലുള്ള സംഭാവനകൾ ശേഖരിച്ചാണ് ഇവർ യാത്ര ചെയ്യുന്നത്. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി കെ ജി നിജിൻ, വയനാട് അമ്പലവയൽ സ്വദേശി ടി ആർ റെനീഷ്, കണ്ണൂർ സ്വദേശി ഷാലിനുമാണ് യാത്രയിൽ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 9, 2023, 10:19 p.m. | Thoppumpady