.

തോപ്പുംപടി: TGS ഓൾ കേരള ഓപ്പൺ ചെസ് ടുർണന്റ് 6ന് കൊച്ചിൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.

തോപ്പുംപടി: ചെസ് അസോസിയേഷൻ ഓഫ് കേരള, എറണാകുളം ചെസ് അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് നടത്തുന്ന ടൂർണമെന്റ് പശ്ചിമ കൊച്ചിയിൽ നടത്തുന്ന ഏറ്റവും വലിയ ചെസ് മേളയാണെന്ന് ഭാരവാഹികളായ കൊച്ചിൻ ബാബു സുരേഷ് മെമ്മോറിയൽ ചാരിറ്റബിൾ ടസ്റ്റ്, ബിന്ദു സാഗർ, ശുഭ രാകേഷ് ചീഫ് ആർബിറ്റർ എന്നിവർ ലൈഫ്കൊച്ചിയോട് പറഞ്ഞു. ചിത്രകാരനും ചെസ് ചാംപ്യൻ ആയിരുന്ന ടി ജി സുരേഷിന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ടൂർണമെന്റ്, രാവിലെ കേരള ചെസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എം കണ്ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ടി ജി സുരേഷ് അനുസ്മരണ സമ്മേളനം M L A കെ ജെ മാക്സി ഉദ്ഘാടനം ചെയ്യും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 4, 2023, 11:02 p.m. | Thoppumpady