.

തോപ്പുംപടി : 67-ാമത് കേരളപ്പിറവി ദിനാഘോഷം ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ നടന്നു.

തോപ്പുംപടി : സ്കൂൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മോളി ദേവസ്സി അധ്യക്ഷത വഹിച്ച ചടങ്ങിൽ മിസ്സിസ്സ് കേരള അഡ്വ. ഡോ. ആനി മാമ്പിള്ളി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ഷീബ ഡുറോം മുഖ്യാതിഥിയായിരുന്നു. 67-ാം കേരളപ്പിറവി ദിനത്തിൽ 67-ാം ജൻമദിനം ആഘോഷിക്കുന്ന റിട്ട. മുൻ ഹെഡ്മിസ്ട്രസ്സ് ജെസിന്ത ജോസഫിനെ ആദരിച്ചു. റിട്ട.അധ്യാപിക ആഷാ മോൾ വി എസ്, PTA പ്രസിഡന്റ് ജോസഫ് സുമീത് എന്നിവർ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലയാളം അധ്യാപിക പ്രീത എം ജെ സ്വാഗതം ആശംസിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സെക്രട്ടറി അമല മേരി ഏവർക്കും നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി സ്റ്റുഡൻ്റ് റിപ്പോർട്ടർ അമീന നസ്രീമിനൊപ്പം റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Nov. 1, 2023, 10:28 p.m. | Thoppumpady