.

തോപ്പുംപടി : KLM കൊച്ചിയുടെ നേത്യത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഹിയറിങ്ങ് എയ്ഡുകൾ വിതരണം ചെയ്തു.

തോപ്പുംപടി : KCBC ലേബർ കമ്മീഷന്റെ ഔദ്യോഗിക തൊഴിലാളി പ്രസ്ഥാനമായ KLM, ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിന്റെ സഹായത്തോടെ KLM കൊച്ചിയുടെ നേത്യത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഏറ്റവും നൂതനമായ ഹിയറിങ്ങ് എയ്ഡ്‌ മുണ്ടംവേലി അസ്സീസ്സി കോൺവെന്റ് ഓഡിറ്റോറിയത്തിൽ വച്ച് രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാനാ ജാതിമതസ്ഥരായ 9 കുട്ടികൾക്ക് വിതരണം ചെയ്തു. രുപത ചാൻസിലർ റവ.ഡോ. ജോണി പുതുക്കാട്ട് വിതരണം ഉദ്ലാടനം നിർവഹിച്ചു. KLM സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ ആമുഖ പ്രഭാഷണവും, സംസ്ഥാന ട്രഷറർ ഡിക്സൻ മനീക്ക് സ്വാഗതവും, മദർ സുപ്പീരിയർ റവ. സി. ജാൻസി കാട്ടിപറമ്പ്, വനിത ഫോറം പ്രസിഡന്റ് ശോഭ ആന്റെണി, ലാസർ ആലപ്പാട്ട്, സിസ്റ്റർ. മരിയ ദീപ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 27, 2023, 6:35 p.m. | Thoppumpady