.

തോപ്പുംപടി: കൊച്ചിൻ ചവിട്ടുനാടക സംഘത്തിന്റെ നേതൃത്വത്തിൽ ഇമ്മാനുവൽ എന്ന ചവിട്ടുനാടകം അരങ്ങേറി

തോപ്പുംപടി: കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന കൊച്ചിൻ ചവിട്ടുനാടക കളരിയുടെ വാർഷികത്തോടനുബന്ധിച്ച് കൊച്ചി ചെറിയ കടവ് സെന്റ് ജോസഫ് പള്ളിയിൽ കൊച്ചിൻ ചവിട്ടുനാടക സംഘത്തിന്റെ നേതൃത്വത്തിൽ ഇമ്മാനുവൽ എന്ന ചവിട്ടുനാടകം അരങ്ങേറി. എംഎൽഎ കെ ജെ മാക്സി ചവിട്ടു നാടക കലാകാരൻമാരെ ആദരിച്ചു പ്രദർശനം ഉദ്ഘാടനം ചെയ്തു. ചവിട്ടു നാടക കലാകാരനായ ബ്രിട്ടോ വിൻസെന്റ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്‌ജൻ റിബല്ലോ.

LifeKochi Web Desk | Dec. 22, 2021, 3:10 p.m. | Thoppumpady