.

#manjapra news

പീഡാനുഭവ സ്മരണകൾ പുതുക്കി മലയാറ്റൂർ കുരിശ് മുടിയിൽ ആയിരങ്ങൾ മല ചവിട്ടി

ക്രിസ്തുവിന്‍റെ കുരിശ് മരണ പീഡാനുഭവ സ്മരണകൾ പുതുക്കി ആയിരക്കണക്കിന് ക്രൈസ്തവ ഭക്തർ അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ മല ചവിട്ടി. കുരിശ്മുടിയിലും അടിവാരത്തും വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് മലയകയറ്റം നടന്നത്. ലോക്ഡൗൺ ആയതിനാൽ കഴിഞ്ഞ വർഷം മല ചവിട്ടാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഇത്തവണ മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിച്ചേരാൻ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി ഭക്തജനങ്ങൾ പങ്കുവച്ചു.

LifeKochi Web Desk | April 3, 2021, 4:30 p.m. | Manjapra