.

തിരുമാറാടി : ജില്ലാതല ബി ആർ സി സെന്റർ തിരുമാറാടിയിൽ ആരംഭിക്കുന്നതിനെ ചൊല്ലി കോൺഗ്രസ് പാർട്ടിയുടെ നിലപാട് ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു.

തിരുമാറാടി : ബി.ആർ. സി. സെന്റർ സ്ഥാപിക്കാൻ കേന്ദ്ര ഗവർമെന്റിന്റെ സഹായത്തോടെ സംസ്ഥാന ഗവൺമെന്റ് ഒരു കോടി രൂപ അനുവദിച്ചിരുന്നു. 19/06/23ലെ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം കുടുംബാരാഗ്യ കേന്ദ്രം, ടാഗോർ ഓഡിറ്റോറിയം എന്നിവയ്ക്ക് അടുത്തായി സ്ഥാപിക്കുന്നതിന് തീരുമാനമെടുത്തിരുന്നു. പ്രോജക്റ്റ് എൻജിനീയർ ഈ സ്ഥാപനത്തിന് ഈ സ്ഥലം അനുയോജ്യമാണ് എന്ന് സ്ഥിരീകരിച്ചിട്ടുള്ളതുമാണ്. ടാഗോർ ഓഡിറ്റോറിയം, കുടുംബ ആരോഗ്യ കേന്ദ്രം എന്നിവയ്ക്കുള്ള പാർക്കിംഗ് സൗകര്യങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട് ബി ആർ സി സെന്റർ കെട്ടിടം സ്ഥലത്തിന്റെ നടുക്കായി നിർമ്മിക്കുന്നത് ഈ സ്ഥാപനങ്ങളുടെ എല്ലാം പ്രവർത്തനത്തെ ബാധിക്കും എന്നും, സൗകര്യങ്ങൾ നഷ്ടപ്പെടാതെ സ്ഥാപിക്കണമെന്നാണ് തിരുമാറാടി കോൺഗ്രസ് പാർട്ടിയുടെ നിലപാട്. ഈ സ്ഥാപനം വരുന്നതിന് കോൺഗ്രസ് പാർട്ടി ഒരിക്കലും എതിരല്ല കുടുംബാരോഗ്യ കേന്ദ്രത്തിന്റെയോ , ഓഡിറ്റോറിയത്തിൻന്റയോ സൗകര്യങ്ങൾ നഷ്ടപ്പെടുത്താതെ അവിടെയോ തിരുമാറാടിയിലെ വിഎച്ച് എസ് സി യോട് അനുബന്ധിച്ചോ കാക്കൂരിലെ ഓഡിറ്റോറിയത്തിന് സമീപത്തോ പണിയുന്നതായിരിക്കും ഉചിതം എന്നാണ് കോൺഗ്രസ് പാർട്ടിയുടേയും യു.ഡി.എഫിന്റേയും അഭിപ്രായം. കൂടുതൽ വിവരങ്ങൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിബി ജോസഫ് ,പഞ്ചായത്ത് അംഗം നെവീൻ ജോർജ്, ബിനോയി കള്ളാട്ടുകുഴി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Aug. 5, 2023, 11:06 p.m. | Thirumaradi