.

തിരുമാറാടി : അമ്പതാം ജൻമദിനത്തിൽ രണ്ട് മുറിയും ഹാളും അടുക്കളയും ചേർന്ന വീട് നിർമ്മിച്ച് നൽകി ഫാ. തോമസ് കോര.

തിരുമാറാടി : വെട്ടിമൂട് കുരുവിക്കാട്ടിൽ സുശീല കനകന്റെ ചോർന്നൊലിക്കുന്ന വീടിന്റെ സ്ഥാനത്ത് രണ്ട് മുറിയും ഹാളും അടുക്കളയും ചേർന്ന വീടിന്റെ താക്കോൽ ദാനം ഫാ. തോമസ്കോരയും, (ഫാ: സജി കോര) പിതാവ് കോരയും ചേർന്ന് നിർവഹിച്ചു. അമ്പതാം ജൻമദിന ആഘോഷം ഒഴിവാക്കിയാണ് മാതൃകയായത്. ആട്ടിൻകുന്ന് സെന്റ്. മേരിസ് യാക്കോബായ പള്ളി വികാരി ഫാ. ജോയി ആനിക്കുഴി അധ്യക്ഷത വഹിച്ചു. തൊഴിലാളിയായ കനകന്റെ മരണത്തെ തുടർന്ന് നിരാലംബയായ സുശീലയുടെയും പറക്കമുറ്റാത്ത മക്കളുടെയും സംരക്ഷത്തിനായി കുടുംബ സഹായനിധി രൂപീകരിക്കയുണ്ടായി. തുടർന്ന് ചോരുന്ന വീടിന്റെ ദു:സ്ഥിതി ശ്രദ്ധയിൽ പെട്ട ഫാ: സജി കോര പുൽപ്പാറയിൽ വീട് നിർമ്മാണം ഏറെടുത്തു. വീട് നിർമ്മാണത്തിന്റെ പൂർണ്ണ ചുമതല തമ്പി മാളികയിലും നിർവഹിച്ചു. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ സെന്റ്. മേരീസ് യാക്കോബായ പള്ളി യിൽ വികാരിയായി 2005 മുതൽ സേവനമനുഷ്ഠിച്ചുവരുന്ന ഫാ. സജി പുൽപ്പാറയിൽ കൗൺസിലറായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ സാലി, വിദ്യാർത്ഥികളായ മക്കൾ ഏബൽ, അലന. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം ജോർജ്, സ്ഥിരം സമിതി അധ്യക്ഷ അനിത ബേബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആലീസ് ബിനു, കെ കെ രാജകുമാർ എന്നിവർ സന്നിഹിതരായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Jan. 15, 2024, 7:11 p.m. | Thirumaradi