.

#koothattukulam

ചിക്കൻ വ്യാപാരി വ്യവസായി സമിതി ഏരിയ കൺവെൻഷൻ നടന്നു

ചിക്കൻ വ്യാപാരി സമിതി കൂത്താട്ടുകുളം ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം വ്യാപാരി വ്യവസായി സമിതി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ്‌ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ പി.ജെ സ്റ്റീഫൻ, മുനിസിപ്പൽ കൗൺസിലർ സണ്ണി കുര്യാക്കോസ്, ചിക്കൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി.ബി ഷംസുദ്ദീൻ, വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം പ്രസിഡന്റ് ബസന്ത് മാത്യു എന്നിവർ സംസാരിച്ചു..

LifeKochi Web Desk | March 18, 2021, 8:11 p.m. | Koothattukulam