.

#election 2021

"അടിസ്ഥാന സൗകര്യ വികസനം ആയിരിക്കും എന്റെ ലക്ഷ്യം" പ്രചാരണത്തിനായി യു ഡി എഫ് സ്ഥാനാർത്ഥി ദീപക് ജോയ് ഞാറക്കലിൽ

വൈപ്പിൻ നിയമസഭാ മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ദീപക് ജോയ് ഞാറക്കൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. നാട്ടിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസനപ്രവർത്തനങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു മാമ്പിള്ളി എന്നിവരോടൊപ്പമാണ് ദീപക് ജോയ് പ്രചാരണത്തിനെത്തിയത്.

LifeKochi Web Desk | March 30, 2021, 7:41 p.m. | Njarakkal