.

#election 2021

വടക്കേക്കര മണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

പറവൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ: വി ഡി സതീശന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വടക്കേക്കര വാവക്കാട് എസ് എൻ ഡി പി ഹാളിൽ വച്ച് ഇന്ന് വൈകിട്ട് അഞ്ചരക്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. കൺവെൻഷനിൽ പറവൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ: വി ഡി സതീശൻ പങ്കെടുത്തു. കെ.പി സി സി വൈസ് പ്രസിഡൻ്റ് കെ.പി ധനപാലൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിക്ക് പിന്തുണ നേർന്ന് വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | March 17, 2021, 11:04 p.m. | Vadakkekara