.

#Karumalloor

വെളിയത്ത്നാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ കൈമാറി

വെളിയത്ത്നാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ കൈമാറി. വെളിയത്ത്നാട് ഗവ: എം ഐ യു.പി. സ്‌കൂളിലെ വിദ്യാർഥികൾക്കും യു.സി കോളേജ് എസ് സി എസ് ടി സ്‌കൂളിലെ കുട്ടികൾക്കുമാണ് ബാങ്ക് പ്രസിഡന്റ് എസ്.ബി ജയരാജിന്റെ നേതൃത്വത്തിൽ ഫോണുകൾ വിതരണം ചെയ്തത്. പ്രധാനധ്യാപിക കെ.ജെ ശാന്ത, ബാങ്ക് സെക്രട്ടറി പി.ജി സുജാത എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 22, 2021, 3:07 p.m. | Karumalloor