#COVID

#ernakulam local news

കോവിഡല്ല ഇനി എന്ത് വന്നാലും നമ്മൾ തളരില്ല....

കോവിഡ് തളർത്തിയ ഒരുപാട് ജീവിതങ്ങളുണ്ട്. എന്നാൽ അതൊന്നും ഒരു പ്രശ്നമല്ല നമ്മൾ മലയാളികൾക്ക്. അതിന് ഉദാഹരണമാണ് പ്രശാന്ത് എന്ന ചെറുപ്പക്കാരൻ. ഇദ്ദേഹം ഒരു ടാക്സി ഡ്രൈവർ ആയിരുന്നു. കോവിഡ് ഈ മേഖലയെയും ബാധിച്ചപ്പോൾ പ്രശാന്ത് ഒരു വലയുമായി പുഴയിലേക്കിറങ്ങി, മീൻ പിടിക്കാൻ. പത്തിരുപത് പ്രാവശ്യം വലവീശിയാൽ കിട്ടാവുന്നത് ഒരു കിലോ ചെമ്മീനാണെന്ന് പ്രശാന്ത് പറയുന്നു. എങ്കിലും സംതൃപ്തിയോടെ മടങ്ങും ഈ യുവാവ്. പ്രശാന്തിനൊപ്പം എല്ലാവിധ പിന്തുണയുമായി സുഹൃത്തുക്കളായ ബാബുവും പുഷ്പ്പരാജുമുണ്ട്.

LifeKochi Web Desk | March 24, 2021, 2:44 p.m. | Kaloor