.

വെല്ലിംഗ്ടൺ ഐലൻഡ് : ഡിസംബർ 4 നാവിക ദിനം.

വെല്ലിംഗ്ടൺ ഐലൻഡ് : 1971 ഡിസംബർ 4-ന് ഇൻഡോ-പാക് യുദ്ധകാലത്ത് കറാച്ചി തുറമുഖത്ത് നടന്ന വിനാശകരമായ ആക്രമണത്തിന്റെ സ്മരണയ്ക്കായി ഇന്ത്യൻ നാവികസേന എല്ലാ വർഷവും നാവിക ദിനം ആഘോഷിക്കുന്നു. സതേൺ നേവൽ കാര്യാലയത്തിൽ ഐഎൻഎസ് ടിറിൽ ഫസ്റ്റ് ട്രെയിനിംഗ് സ്ക്വാഡ്രൺ കപ്പലിൽ നേവി ഡേയുമായി ബന്ധപ്പെട്ട് ദക്ഷിണ നേവൽ കമാൻഡിലെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ എം എ ഹംപിഹോളി ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. കടലിലെ ഏത് സാഹചര്യത്തെയും നേരിടാൻ എപ്പോഴും തയ്യാറായ രീതിയിലാണ് നാവികസേനയുടെ ശക്തമായ സമുദ്ര സുരക്ഷാ സംവിധാനം പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം സർവ്വ സജ്‌ജമായ ഇടപെടലുകളും പരിശീലനങ്ങളും സമുദ്ര പങ്കാളിത്ത പരിപാടികളും വിദേശ നേവിയുമായി സൗഹൃദ പ്രകടനങ്ങളിലും ഏർപ്പെടുന്ന വിവിധ പ്രവർത്തന ദൗത്യങ്ങൾക്കായി ദക്ഷിണ നാവിക കമാൻഡിന്റെ കപ്പലുകളുടെയും വിമാനങ്ങളുടെയും വിപുലമായ വിന്യാസം നടത്തുന്ന കാര്യങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 2, 2023, 11:57 p.m. | W Island/ Thoppumpady Ward