.

വെല്ലിങ്ടൺ ഐലൻഡ് : കൊച്ചി തീരത്ത് വൻ മയക്കു മരുന്ന് വേട്ട.

വെല്ലിങ്ടൺ ഐലൻഡ് : കൊച്ചി തീരത്ത് ഓപ്പറേഷൻ സമുദ്രഗുപ്‌തയോടനുബന്ധിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും (എൻ സി ബി) ഇന്ത്യൻ നേവിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഉദ്ദേശം 12000 കോടി വില വരുന്ന 2800 കിലോഗ്രാം മെത്തഫിറ്റമിൻ എന്ന മയക്കു മരുന്ന് കണ്ടു പിടിച്ചു. പാക്കിസ്ഥാൻ സ്വദേശി എന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മെത്തഫിറ്റമിൻ വേട്ടയാണിതെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ സഞ്ജയ് കുമാർ സിംഗ് ഡപ്യൂട്ടി ഡയറക്ടർ ജനറൽ (ops) എൻ.സി.ബി. സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 13, 2023, 9:06 p.m. | W Island/ Thoppumpady Ward