.

വെല്ലിംഗ്ടൺ ഐലൻഡ് : ഐ സി എ ആർ സിഫ്ട് ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു.

വെല്ലിംഗ്ടൺ ഐലൻഡ് : ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ കീഴിൽ കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന ദേശീയ മത്സ്യ മേഖല ഗവേഷണ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി അതിൻറെ 66-ാമത് ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു. നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫി കൊച്ചി ഡയറക്ടർ ഡോ. കെ. അജിത് കുമാർ മുഖ്യാതിഥിയായിരുന്നു. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അധ്യക്ഷത വഹിച്ചു. മത്സ്യമേഖലയുടെ ഹാർവെസ്റ്റ് ആൻഡ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജികളിൽ ഗവേഷണം നടത്തുന്ന സിഫ്റ്റിന്റെ ആധുനിക സംഭാവനകൾ ആയ ഇന്ധനക്ഷമത കൂടിയ ആഴക്കടൽ മത്സ്യബന്ധനയാനങ്ങൾ, ഉൾനാടൻ മത്സ്യബന്ധനത്തിനുള്ള സോളാർ എനർജി ബോട്ടുകൾ, വലകളിൽ ആമ കുടുങ്ങാതെ മീൻ പിടിക്കുന്നതിനുള്ള ഡിവൈസുകൾ എന്നീ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ, ഔഷധ നിർമ്മാണ മേഖലയിൽ പുതുതായി ചേർത്ത കടൽ പായലുകളിൽ നിന്നുള്ള അക്വാ സൂട്ടിക്കൽസ്, ഇൻഫ്രാ റെഡ് മീൻ ഉണക്കു യന്ത്രങ്ങൾ എന്നിവയെക്കുറിച്ചും നവ സംരംഭകർക്കു വേണ്ടിയുള്ള മത്സ്യമേഖല പരിപാടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡോ. ടി വി ശങ്കർ പ്രിൻസിപ്പൽ ഐസിഎആർ സിഫ്റ്റ് ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 29, 2023, 12:46 a.m. | W Island/ Thoppumpady Ward