.

#election 2021

എം.ടി നിക്സന്റെ സ്ഥാനാർത്ഥി പര്യടനം പുത്തൻവേലിക്കരയിൽ എത്തിയപ്പോൾ...

പറവൂർ നിയോജകമണ്ഡലം ഇടതുപക്ഷ ജാനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം.ടി നിക്സന്റെ സ്ഥാനാർത്ഥി പര്യടനം പുത്തൻവേലിക്കര പഞ്ചായത്തിലൂടെ കടന്നു പോയി.ആവേശകരമായ സ്വീകരണമേറ്റുവാങ്ങിയാണ് സ്ഥാനാർത്ഥി പര്യടനം പുത്തൻവേലിക്കര പഞ്ചായത്തിൽ പൂർത്തിയായത്. കഴിഞ്ഞ അഞ്ച് വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സ്ഥാനാർത്ഥി പര്യടനം നടത്തിയത്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എം.ടി നിക്സണും പ്രവർത്തകരും.

LifeKochi Web Desk | March 23, 2021, 8:42 p.m. | Puthenvelikara