.

#varapetty news

വടംവലി അനൗൺസർ മോഹനൻ ചേട്ടനെ പരിചയപ്പെടാം

വാരപ്പെട്ടിയുടെ സ്വന്തം അനൗൺസർ മോഹനൻ ചേട്ടനെ പരിചയപ്പെടാം. വടംവലി ജില്ലാ അസോസിയേഷന്റെ ഔദ്യോഗിക അനൗൺസർ മോഹനൻ ചേട്ടൻ ഈ രംഗത്ത് വളരെ പ്രശസ്തനാണ്. സെവൻ മോസ്കൊ വാരപ്പെട്ടിയുടെ കോച്ചായും മാനേജറായും പ്രവർത്തിച്ച മോഹനൻ ചേട്ടൻ വളരെ ആകസ്മികമായിട്ടാണ് അനൗൺസ്‌മെന്റ് രംഗത്തേക്ക് കടന്നു വന്നത്. കേരളക്കരയാകെ അറിയപ്പെടുന്ന വടംവലി അസോസിയേഷന്റെ അനൗൺസർ പെരുമ്പാവൂർ സന്തോഷിനെയാണ് മോഹനൻ ചേട്ടൻ തന്റെ ഗുരുസ്ഥാനീയനായി കാണുന്നത്. അസോസിയേഷന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്‌ഥാന കമ്മിറ്റി അംഗവുമായ തോമസ് മാഷാണ് തന്നെ അനൗൺസ്‌മെന്റ് രംഗത്തേക്ക് കൈപിടിച്ചു കൊണ്ട് വന്നതെന്ന് അദ്ദേഹം ഓർമ്മിക്കുന്നു.

LifeKochi Web Desk | March 31, 2021, 9:38 p.m. | Varapetty