.

#Karumalloor

#reforestation

മലിനമായിക്കിടന്ന വലിയചാൽ - യു സി കോളേജ് റോഡിന് പുതിയ മുഖം നല്കാൻ ഒരു കൂട്ടം യുവാക്കൾ

വെളിയത്തുനാട് വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മലിനമായിക്കിടന്ന വലിയചാൽ - യു സി കോളേജ് റോഡിനിരുവശവും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണ് ഒരു കൂട്ടം യുവാക്കൾ. കരുമാല്ലൂർ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ മെഹ്ജൂ മെഹ്ജൂബ് മഞ്ചു വെളിയത്തുനാട് വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. മൻസൂർ ഹസ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് മരത്തൈകൾ നട്ടു പിടിപ്പിച്ചത്. മിയാവാക്കി ടെക്നിക്കിലാണ് മരത്തൈകൾ നട്ടു പിടിപ്പിക്കുന്നത്. ഈ രീതിയിൽ വിവിധ പ്രാദേശിക സസ്യങ്ങളെ അടുത്ത് അടുത്ത് നട്ടുപിടിപ്പിക്കുന്നു. അങ്ങനെ ഇലകൾ സൂര്യപ്രകാശം മുകളിൽ നിന്ന് മാത്രം സ്വീകരിക്കുകയും വശങ്ങളേക്കാൾ മുകളിലേക്ക് വളരുകയും ചെയ്യുന്നു. തൽഫലമായി തോട്ടം ഏകദേശം 30 മടങ്ങ് സാന്ദ്രത കൈവരിക്കുകയും 10 മടങ്ങ് വേഗത്തിൽ വളരുകയും 3 വർഷത്തിനുശേഷം പരിപാലനരഹിതമാവുകയും ചെയ്യുന്നു.

LifeKochi Web Desk | July 24, 2021, 4:40 p.m. | Karumalloor