.

#manjapra news

സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ലക്ഷ്മി എസ്. മേനോനെ ആദരിച്ചു

കാലടി ശ്രീ. ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ ലക്ഷ്മി എസ്. മേനോനെ മഞ്ഞപ്ര കാർപ്പിള്ളിക്കാവ് ക്ഷേത്ര സേവാ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. മാണിക്യമംഗലം ആദിത്യ സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ലക്ഷ്മി എസ്. മേനോൻ. കാലടി സർവ്വകലാശാലയിലെ മ്യൂസിക് വിഭാഗം തലവൻ ഡോ. പ്രീതി, ചാക്യാർ കൂത്തിന് ക്ഷേത്രകലാ അക്കാദമി പുരസ്കാരം നേടിയ ഡോ. എടനാട് രാജൻ നമ്പ്യാർ എന്നിവർ മുഖ്യാതിഥികളായിരുന്നു.

LifeKochi Web Desk | April 11, 2021, 6:40 p.m. | Manjapra