.

#Njarakkal

#election 2021

വൈപ്പിൻ നിയോജകമണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥിയുടെ മണ്ഡലം കൺവെൻഷനിൽനിന്ന്

വൈപ്പിൻ നിയോജകമണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർത്ഥി ഡോ. ജോബ് ചക്കാലക്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വൈപ്പിൻ എസ്. എൻ ഓഡിറ്റോറിയത്തിൽ വച്ച് മണ്ഡലം കൺവെൻഷൻ നടന്നു. ട്വന്റി 20 കോഡിനേറ്റർ സാബു ജേക്കബ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവർ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ട്വന്റി 20 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കോഡിനേറ്റർ സാബു ജേക്കബ് പറഞ്ഞു. വൈപ്പിൻകാർ തന്നോടൊപ്പമുണ്ടെന്ന് ഡോ. ജോബ് ചക്കാലക്കൽ കൂട്ടിച്ചേർത്തു.

LifeKochi Web Desk | March 31, 2021, 11:18 p.m. | Njarakkal